ചുങ്കത്ത് ജ്വല്ലറി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹോൾസെയിൽ ആന്റ് റീട്ടെയിൽ ഷോറൂം പെരുമ്പാവൂരിൽ പ്രവർത്തനം ആരംഭിച്ചു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ഡയമണ്ട്, പ്ലാറ്റിനം, ബ്രാന്റഡ്, ലൈറ്റ് വെയ്റ്റ്, ഇറ്റാലിയൻ, ഇംപോർട്ടഡ് ക്യാറ്റ് ആഭരണങ്ങളുടെയും, പ്ലാറ്റിനം, വെള്ളി ആഭരണങ്ങളുടെയും വലിയ ശേഖരമാണ് രണ്ടുനിലകളിലായുള്ള ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. സ്വർണാഭരണങ്ങളുടെ ആദ്യവിൽപന മുൻസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബും , പ്ലാറ്റിനം ആഭരണങ്ങളുടെ ആദ്യവിൽപന പെരുമ്പാവൂർ മുൻസിപ്പൽ പ്രതിപക്ഷനേതാവ് ജോൺ ജേക്കബും വെള്ളി ആഭരണങ്ങളുടെ ആദ്യവിൽപന വാർഡ് കൗൺസിലർ സക്കീർ ഹുസൈനും നിർവഹിച്ചു. ആദ്യ ഗോൾഡ് ക്ലബ്ബ് മെമ്പർഷിപ്പ് കാർഡ് മോഡലും സിനിമാതാരവുമായ സാന്ദ്ര സുനിലിന് നൽകിയാണ് തുടക്കമിട്ടത്.. ചുങ്കത്ത് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ സി. പി. പോൾ, ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ബാബു ജോസഫ് പോൾ, മുൻ എം.എൽ.എ സാജു പോൾ, ചുങ്കത്ത് ജ്വല്ലറി സൗത്ത് സോൺ മാനേജിംഗ് ഡയറക്ടർ രാജീവ് പോൾ ചുങ്കത്ത്, അബി ജോൺ കാട്ടുക്കാരൻ എന്നിവർ സംബന്ധിച്ചു.
jewelerys new showroom started working in perumbavavoor
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.