ഇന്ത്യന്‍ ബ്രോഡ്‍കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റായി കെവിന്‍ വാസിനെ തിരഞ്ഞെടുത്തു. ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് എംഎംടിവി ഡയറക്ടറും മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്ററുമായ ജയന്ത് മാമ്മന്‍ മാത്യുവിനെ തിരഞ്ഞെടുത്തു. ജിയോ സ്റ്റാറിന്‍റെ എന്‍റര്‍ടെയ്ന്‍മെന്‍റ് ഡിവിഷന്‍ സിഇഒ ആണ് കെവിന്‍ വാസ്. രജത് ശര്‍മ, ഗൗരവ് ബാനര്‍ജി, ആര്‍.മഹേഷ് കുമാര്‍ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. ഐ.വെങ്കട്ടാണ് ട്രഷറര്‍. കൈരളി ടിവി എംഡിയായ ജോണ്‍ ബ്രിട്ടാസ് എം.പിയെ ഡയറക്ടര്‍ ബോര്‍ഡിലേക്കു നാമനിര്‍ദേശം ചെയതു.