byu

TAGS

ബിവൈ ഡി യുടെ ആഡംബര സെഡാനായ സീൽ കേരളത്തിൽ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ   ഇ വി എം സൗത്ത് കോസ്റ്റ് ബിവൈഡി ഡയറക്ടർ തേജസ്സ് സേവിയറിന്റെയും, സി ഇ ഒ ഷമിർ മുഹമ്മന്റെയും സാന്നിധ്യത്തിൽ ഇവിഎം  ഗ്രൂപ്പ്‌ എം ഡി സാബു ജോണി വാഹനം പുറത്തിറക്കി. ബിവൈഡി ഇന്ത്യയിൽ ഇറക്കുന്ന വേഗത ഏറിയതും, ആഢംബര പൂർണമായതുമായ വലിയ സെഡാൻ ആണ് സീൽ. ശ്രദ്ധേയമായ രൂപ ശൈലിയിൽ  ആധുനിക സംവിധാനങ്ങൾ എല്ലാം ഉൾപെടുത്തിയാണ് ഈ വാഹനത്തെ ഇറക്കിയത്. ടു വീൽ ഡ്രൈവിലും, ഓൾ വീൽ ഡ്രൈവിലും  വാഹനം ലഭിക്കും. വലിയ ഉൾവശം, അഡാസ്  ലെവൽ 2 സംവിധാനം ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഡൈനമിക്, പ്രീമിയം, പെർഫോമൻസ് എന്നീ മൂന്ന് മോഡലുകളിൽ ഇത് ലഭ്യമാകും.ഫുൾ ചാർജിൽ 510 മുതൽ 650 കിലോമീറ്റർ വരെ ദൂരം പോകാൻ കഴിയും. 41 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ് ഷോ റൂം വില ആരംഭിക്കുന്നത്.

BYD' S luxury sedan seal has been launched in kerala