ഡിജിറ്റല്‍ ഗാഡ്ജെറ്റസ് സര്‍വീസ്, റിപ്പയര്‍ കേന്ദ്രമായ മൈജി കെയറിന്‍റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് കോര്‍പറേഷനിലെ ഹരിത കര്‍മ്മസേനാംഗങ്ങളെയും മൈജിയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ വനിത ജീവനക്കാരെയും ആദരിച്ചു. തൊണ്ടയാട് മൈജി കെയറില്‍ നടന്ന ആഘോഷം മൈജി ഡയറക്ടര്‍ ഹാജിറ ഷാജി ഉദ്ഘാടനം ചെയ്തു. വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് സര്‍വീസ് ചാര്‍ജ് രഹിത സേവനങ്ങളും ഓഫറുകളും മൈജി കെയറില്‍ ലഭ്യമാണ്. സ്ത്രീകള്‍ നിയന്ത്രിക്കുന്ന ഹൈടെക്, ഗൃഹോപകരണ റിപ്പയര്‍, സര്‍വീസ് സെന്‍ററാണ് തൊണ്ടയാട്ടെ മൈജി കെയ