ഇന്ത്യയിലെ പ്രമുഖ നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനിയായ ഐസിഎല്‍ ഫിന്‍കോര്‍പ്പിന്‍റെ ബ്രാൻഡ് അംബാസഡർമാരായി മെഗാസ്റ്റാർ മമ്മൂട്ടിയും തെന്നിന്ത്യൻ സൂപ്പർസ്റ്റാർ സാമന്തയും. ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്‍റെ വിശ്വസ്തയ്ക്കും മികവിനുമുള്ള അംഗീകാരമാണിതെന്ന് ICL ഫിൻകോർപ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ. ജി അനിൽകുമാർ അഭിപ്രയപ്പെട്ടു. ബിസിനസ് രംഗത്ത് ബ്രാൻഡിന്റെ സ്ഥാനം ഉറപ്പിക്കാനും ഇത് സഹായകരമാകും. 32 വർഷത്തെ പാരമ്പര്യമുള്ള ICL ഫിൻകോർപ്പിന് കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലായി നിരവധി ശാഖകളുണ്ട്.
Mammootty and Samantha as brand ambassadors of icl fincorp