ഐടി കമ്പനിയിലെ ജോലി രാജിവച്ച് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് തുടങ്ങിയ ഐസ്ക്രീം കച്ചവടം. കൊച്ചി കലൂരിലെ സ്ക്രീം റോള്‍സ് ഇന്ന് ആളുകള്‍ തേടിയെത്തുന്നൊരു ഫുഡ് സ്പോട്ടാണ്.
കൊച്ചി സ്വദേശികളായ ഡെല്‍ഫര്‍, ജിഗില്‍, നവീന്‍. കുട്ടിക്കാലം മുതലേ കൂട്ടായിരുന്ന മൂവരും ബിസിനസിലും കൂട്ടാളികളായി. ടെക്കികളായ മൂന്നുപേരും ജോലി രാജി വച്ചാണ് സ്വന്തമായൊരു ബിസിനസ് എന്ന സ്വപ്നത്തിന് പിന്നാലെ ഇറങ്ങി തിരിച്ചത്.
എല്ലാ പ്രതിസന്ധിയും കട്ടക്ക് നിന്ന് നേരിട്ടു, പതിയെ കച്ചവടം ഉഷാറായി. പലരുചികളില്‍ കസ്റ്റമൈസ്ഡ് ഐസ്ക്രീം റോള്‍സ്. കലൂരിലെ സ്റ്റേഡിയത്തിന് സമീപം ഫുഡ് ട്രക്കിലാണ് കച്ചവടം. ഇനിയും കൂടുതല്‍ ഇടങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് മൂവരും.