രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് സ്ത്രീ ശാക്തീകരണ പദ്ധതിയ്ക്ക് തുടക്കമിട്ട് പ്രമുഖ സൗന്ദര്യവര്‍ധക ബ്രാന്‍ഡായ ഹിമാലയ വെല്‍നസ്. ഹിമാലയ വണ്ടര്‍ വുമണ്‍ പ്രോജക്ട് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി രാജ്യത്തെ സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് നടപ്പിലാക്കുന്നത്.
വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുവാന്‍ പെണ്‍കുട്ടികള്‍ക്ക് കരുത്ത് പകരുന്ന പദ്ധതിയാണ് ഹിമാലയ വണ്ടര്‍ വുമണ്‍. വളര്‍ന്നു വരുന്ന തലമുറയ്ക്ക് മുന്നില്‍ കൂടുതല്‍ സ്ത്രീ മാതൃകകളെ സൃഷ്ടിക്കുക, അതിരുകള്‍ ഭേദിച്ച് പുതിയ ഉയരങ്ങളിലേക്കെത്താന്‍ സ്ത്രീകളെ സഹായിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
2024 ലെ വിമന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരൂവുമായി സഹകരിച്ചാണ് ഹിമാലയ വെല്‍നസ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് അഞ്ച് ലക്ഷത്തിലേറെ വിദ്യാര്‍ഥിനികള്‍ക്ക് പ്രയോജനകരമാകുന്ന തരത്തിലാണ് പദ്ധതി.