RBI Governor Shaktikanta Das/ANI

RBI Governor Shaktikanta Das/ANI

  • തുടര്‍ച്ചയായ എട്ടാം തവണയും റീപോ നിരക്കില്‍ മാറ്റമില്ല
  • 2025 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയില്‍ ലക്ഷ്യമിടുന്നത് 7.2% വളര്‍ച്ച
  • പണപ്പെരുപ്പ നിരക്ക് നാല് ശതമാനത്തില്‍ താഴെയാക്കാന്‍ ശ്രമം

നടപ്പുസാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തിലെ വായ്പനയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റീപോ നിരക്ക് 6.5 ശതമാനമായി തുടരും. 2023 ഫെബ്രുവരി മുതല്‍ ഇതേ നിരക്കാണ് തുടരുന്നത്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം വളര്‍ച്ചയാണ് മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) ആര്‍.ബി.ഐ പ്രതീക്ഷിക്കുന്നത്. നേരത്തെ ഇത് ഏഴ് ശതമാനം ആയിരുന്നു. 

ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക് 4.83 ശതമാനമാണ്. രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റ തോത് കുറഞ്ഞിട്ടില്ല. പണപ്പെരുപ്പ നിരക്ക് നാലുശതമാനത്തില്‍ താഴെയാക്കാനാണ് ആര്‍ബിഐ ശ്രമം. പുതിയ സര്‍ക്കാരിന്‍റെ നയങ്ങളും അടുത്ത മാസത്തെ ബജറ്റും അനുസരിച്ചാകും തുടര്‍ന്നുള്ള തീരുമാനങ്ങള്‍.

ENGLISH SUMMARY:

RBI keeps repo rate remain unchanged at 6.5. Raised GDP forecast for Financial year 2025 as 7.2 %. This is the first RBI policy after the Lok Sabha election results 2024.