പെയിന്റ് വിപണിയിൽ പുതിയ മൂന്ന് ഉൽപന്നങ്ങൾ അവതരിപ്പിച്ച് വാൾമാക്സ്. ടഫ് എക്സ് ടെക്സ്ചർ പുട്ടി, ബേസ്മെന്റുകൾക്ക് ഉപയോഗിക്കാനുള്ള വാട്ടർ ബേസ്ഡ് സോൾവന്റ് ഫ്രീ ബേസ് സ്ക്രീഡ്, തറകളിൽ ഉപയോഗിക്കാനുള്ള വാട്ടർ ബേസ്ഡ് സോൾവന്റ് ഫ്രീ ഫ്ലോർ സ്ക്രീഡ് എന്നിവയാണ് പുതിയ ഉൽപന്നങ്ങൾ. കൊച്ചിയിൽ നടന്ന വാൾമാക്സ് പെയിൻ്റ്സ് ഡീലർഷിപ്പ് മീറ്റിലാണ് ഉൽപന്നങ്ങൾ പുറത്തിറക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷം വിവിധ വിഭാഗങ്ങളിൽ മികവ് പുലർത്തിയ ഡീലർമാർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. കഴിഞ്ഞ സാമ്പത്തികവർഷം മികച്ച വളർച്ചയാണ് ഉണ്ടായതെന്ന് വാൾ മാക്സ് ഡയറക്ടര്‍ സുഷിൽ ആന്റണി പറഞ്ഞു.