ജീവകാരുണ്യ പ്രവർത്തന മേഖലയിൽ കൂടുതൽ സജീവമാകുന്നതിന്റെ ഭാഗമായി കല്യാൺ സിൽക്സ് സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു.  കൊച്ചി ലക്ഷ്മി ഹോസ്പിറ്റലുമായി ചേർന്നായിരുന്നു ക്യാംപ്. പള്ളുരുത്തി ഇ.കെ.നാരായണൻ സ്ക്വയറിൽ നടന്ന ക്യാംപിന് വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകി. 

മുൻകൂട്ടി റജിസ്റ്റർ ചെയ്ത 300 പേര്‍ക്ക് അടിസ്ഥാന ആരോഗ്യ പരിശോധന മുതലുള്ള സേവനങ്ങൾ ലഭ്യമാക്കി. വരും വർഷങ്ങളില്‍ ഇത്തരം കൂടുതല്‍ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.പട്ടാഭിരാമൻ പറഞ്ഞു.

സാമൂഹ്യപ്രതിബന്ധതയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു ലക്ഷം വൃക്ഷത്തൈകള്‍ കല്യാൺ സിൽക്സ് ഉപഭോക്താക്കൾക്ക് സമ്മാനിച്ചിരുന്നു. 

ENGLISH SUMMARY:

Kalyan Silks Organizes Free Medical Camp