gtec-ajman

പ്രമുഖ ഐ.ടി വിദ്യാഭ്യാസ സ്ഥാപനമായ ജി - ടെക് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പുതിയ ക്യാംപസ് അജ്മാനിൽ തുറന്നു. ജി ടെക്കിന്‍റെ ആഗോളതലത്തിലെ 764 -മത് ബ്രാഞ്ചാണ് അജ്മാനിലേത്. മലബാർ ഗ്രൂപ്പ് കോർപ്പറേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എ.കെ ഫൈസൽ ഉദ്ഘാടനം  നിർവ്വഹിച്ചു. ചലച്ചിത്ര താരങ്ങളായ ഗോവിന്ദ് പത്മസൂര്യ, ഗോപിക, ഷംസുദീന്‍  നെല്ലറ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജി - ടെക് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യുഷൻസ് ചെയർമാൻ & മാനേജിങ് ഡയറക്ടർ മെഹ്‌റൂഫ് മണലൊടി ചടങ്ങിൽ അധ്യക്ഷനായി. 19 രാജ്യങ്ങളിൽ ജി - ടെക് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന് സാന്നിധ്യമുണ്ട്. 

 
ENGLISH SUMMARY:

G tech's new campus in Ajman