Image∙ Shutterstock - 1

TOPICS COVERED

വിപണിയില്‍ റെഡി ടു ഡ്രിങ്ക് പാലട പായസം അവതരിപ്പിച്ച്  മില്‍മ. കൊച്ചിയില്‍ നടന്ന രാജ്യാന്തര ക്ഷീര സമ്മേളനത്തില്‍ മന്ത്രി ജെ.ചിഞ്ചുറാണിയാണ് പായസം പുറത്തിറക്കിയത്. ഒരുവര്‍ഷം വരെ കേടുകൂടാതിരിക്കുന്ന പായസമാണ് മില്‍മ വിപണിയിലെത്തിക്കുന്നത്.

 

മൈക്രോവേവ് അസിസ്റ്റഡ് തെര്‍മല്‍ സ്റ്റെറിലൈസേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അസപ്റ്റിക് രീതിയിലാണ് പായസത്തിന്റെ തായാറാക്കലും പാക്കിങ്ങും.  നാലുപേര്‍ക്ക് വരെ കഴിക്കാവുന്ന 400 ഗ്രാം പായസത്തിന്റെ വില 150 രൂപയാണ്. റെഡി ടു ഡ്രിങ്ക് പായസം പുറത്തിറക്കുന്നതിലൂടെ വിദേശവിപണിയും ലക്ഷ്യം വയ്ക്കുന്നെന്ന് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു.

ENGLISH SUMMARY:

Milma ready to drink palada payasam launched