പഞ്ചാബിലെ ആദ്യത്തെ ബജാജ് എന്‍ജിനീയറിങ് സ്കില്‍ ട്രെയിനിങ് സെന്റര്‍ ഓഫ് എക്സലന്‍സിനായി ചണ്ഡിഗഡ് സര്‍വകലാശാലയും ബജാജ് ഓട്ടോ ലിമിറ്റഡും തമ്മില്‍ ധാരണയായി. ബജാബ് ഓട്ടോ ലിമിറ്റഡിന്‍റെ സി.എസ്.ആര്‍ പദ്ധതിയായ ബെസ്റ്റ് വഴി സര്‍വകലാശാലാ ക്യാംപസില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ 20 കോടി ചിലവില്‍ നൂതന നിര്‍മാണ നൈപുണ്യത്തിനുള്ള സെന്റര്‍ സ്ഥാപിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ലക്ഷ്യമിട്ടാണ് പദ്ധതി. ക്യാംപസില്‍ നടന്ന ധാരാണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മന്‍പ്രീത് സിങ് മന്ന, ബജാജ് ഓട്ടോ സി.എസ്.ആര്‍ വൈസ് പ്രസിഡന്റ് സുധാകര്‍ ഗുഡിപതി, എച്ച്.ആര്‍ വൈസ് പ്രസിഡന്‍റ് സഭ്യാസാച്ചി റേ എന്നിവര്‍ പങ്കെടുത്തു.