രജതജൂബിലി നിറവില്‍ സുനിദ്ര മാട്രസ്. ഗ്രൂപ് മീരാന്റെ ഭാഗമായ ഈസ്റ്റേണ്‍ മാട്രസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സുനിദ്ര രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രീമിയം മോഡലായ സില്‍ക്കി പുറത്തിറക്കി. ഇതോടൊപ്പം ഉപഭോക്താക്കള്‍ക്കായി നാടെങ്ങും നിദ്രാഘോഷം എന്ന കണ്‍സ്യൂമര്‍ ഒാഫറും അവതരിപ്പിച്ചു. കൊച്ചിയിലെ ചടങ്ങില്‍ ഗ്രൂപ് മീരാന്‍ െചയര്‍മാന്‍ നവാസ് മീരാന്‍, സുനിദ്ര മാനേജിങ് ഡയറക്ടര്‍ ഷെറിന് നവാസ്, സിഇഒ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉപഭോക്താക്കള്‍ നല്കുന്ന വലിയ പിന്തുണയിലാണ് പ്രീമിയം മോഡലായ സില്‍ക്കി പുറത്തിറക്കിയതെന്ന് ഗ്രൂപ് മീരാന്‍ ചെയര്മാന് നവാസ് മീരാന്‍ പറഞ്ഞു.