ഇരിങ്ങാലക്കുട കെ.എസ്.ഇ. ലിമിറ്റഡിന്‍റെ വജ്ര ജൂബിലി ആഘോഷം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ. ചെയർമാൻ ടോം ജോസ് അധ്യക്ഷനായിരുന്നു. വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ക്ഷീരകർഷക സെമിനാറും സംഘടിപ്പിച്ചു. കെ.എസ്.ഇ ലിമിറ്റഡ് കമ്പനിയുടെ 1500 ജീവനക്കാരും ചടങ്ങിൽ സന്നിഹിതരായി. സമാപന സമ്മേളനത്തിന് ശേഷം സ്റ്റീഫൻ ദേവസിയുടെ സംഗീതവരുന്നും അരങ്ങേറി.