TOPICS COVERED

ഇറാം സ്കില്‍ അക്കാദമിയുടെ നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം കുന്നംകുളത്ത് നടന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വൈസ് പ്രസിഡന്റ് പവന്‍ കുമാര്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു. വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായി ചേര്‍ന്ന് രണ്ടുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുന്നൂറിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതാണ് പദ്ധതി. മഹീന്ദ്രയുടെ കേരളത്തിലെ വാഹന വര്‍ക്‌ഷോപ്പുകളിലാണ് ഐടിഐ,പോളിടെക്നിക്,വിഎച്ച്എസ്‌സി യോഗ്യതയുള്ളവര്‍ക്ക് ജോലി നല്‍കുക.  കുന്നംകുളം അസാപ്പ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ധിഖ് അഹമ്മദ്,മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ടെക്നിക്കല്‍ ഹെഡ് കെ.രവി തുടങ്ങിയവര്‍ പങ്കെടുത്തു. 

ENGLISH SUMMARY:

Iram Skill Academy's Skill Development Center Launched