readytoeat

TOPICS COVERED

ടേസ്റ്റി നിബിള്‍സിന്‍റെ പുതിയ റെഡി ടു ഈറ്റ് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തി. പോത്തിറച്ചി കൊണ്ടുള്ള വിവിധ ഉല്‍പന്നങ്ങള്‍ക്കൊപ്പം ഓണ വിപണി ലക്ഷ്യമിട്ട് പതിമൂന്ന് വിഭവങ്ങള്‍ അടങ്ങുന്ന ഓണസദ്യ കിറ്റും പുറത്തിറക്കി.

 

ടേസ്റ്റി നിബിള്‍സിന്‍റെ ഓണം സദ്യ പായ്ക്കുകളിലൂടെ കേരളത്തിന്‍റെ തനത് രുചികളാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. റെഡി ടു ഈറ്റ് ഓണസദ്യ പായ്ക്കിലുള്ളത് 13 വിഭവങ്ങളാണ് . ഓണ്‍ലൈനിലൂടെയാണ് ഓണസദ്യ കിറ്റിന്‍റെ ബുക്കിങ്. പോത്തിറച്ചിയുടെ റെഡി ടു ഈറ്റ് വിഭവങ്ങളും വിപണിയിലെത്തി.  ജപ്പാന്‍ സാങ്കേതിക വിദ്യയിലാണ് റെഡി ടു ഈറ്റ് വിഭവങ്ങള്‍ തയാറാക്കുന്നത്. ഭക്ഷണത്തിന്‍റെ സ്വാഭാവിക രുചി നിലനിര്‍ത്തിയാണ് നിര്‍മാണം. വിവിധതരം ശീതീകരിച്ച ഉല്‍പ്പന്നങ്ങളും കമ്പനി വിപണിയില്‍ ഇറക്കിയിട്ടുണ്ട്. 

Tasty Nibbles' new ready-to-eat products have hit the market: