moopanmarketing

TOPICS COVERED

ഇന്ത്യയിലെ നമ്പർ വൺ സോളർ ഡീലറുകളിലെന്നായ മൂപ്പൻസ് സോളറിന് ലോകോത്തര അംഗീകാരം. യു.കെ പാർലമെന്റായ ഹൗസ് ഓഫ് കോമൺസിൽ വെച്ച് നടന്ന ചടങ്ങിലാണ് ഏറ്റവും മികച്ച സോളർ സ്ഥാപനത്തിനുള്ള ലോകോത്തര പുരസ്‌കാരം മൂപ്പൻസ് സോളർ സ്വന്തമാക്കിയത്. അയ്യായിരത്തിലധികം റെസിഡൻഷ്യൽ സബ്‌സിഡി സോളർ പ്രൊജക്റ്റുകളും മാൽഡീവ്‌സിലെ ആദ്യത്തെ ഡിജി അധിഷ്ഠിത സോളർ പ്രോജക്ടുമാണ് ഈ നേട്ടത്തിന് മൂപ്പൻസിനെ അർഹമാക്കിയത്. 

 

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൗരോർജ്ജ സംരംഭകർ ഒത്തുകൂടുകയും നവീനമായ പുതിയ പ്രോജക്ടുകളുടെ മൂല്യനിർണ്ണയവും നടത്തുന്ന പരിപാടികളിലൊന്നാണ് ഇത്.  അത്തരമൊരു വേദിയിൽ വെച്ച് ബെസ്റ്റ് സോളാർ EPCക്കുള്ള പുരസ്‌കാരം നേടിക്കൊണ്ട് മറ്റു ലോകരാജ്യങ്ങളിലെ സംരംഭകരിലേക്ക് ശ്രദ്ധയാകർഷിക്കാനും പ്രചോദനമാകാനും മൂപ്പൻസ് സോളാറിന് കഴിഞ്ഞു. കഴിഞ്ഞ ഒരു ദശകത്തിലധികമായ സോളാർ മേഖലയിൽ ആറായിരത്തിലധികം സോളാർ പ്രൊജെക്ടുകൾ വിജയകരമായി പൂർത്തീകരിച്ച് കഴിഞ്ഞ, മുൻനിരയിൽ നിൽക്കുന്ന സ്ഥാപനമാണ് മൂപ്പൻസ് സോളാർ. ഇതിനോടകം തന്നെ, സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലുമായി നിരവധി പുരസ്‌കാരങ്ങൾ മൂപ്പൻസ് നേടിയിട്ടുണ്ട്.

Best solar epc awarded to Moopance solar: