കാന്‍സര്‍ ചികിത്സ രംഗത്തെ ആധുനിക ആശയങ്ങള്‍ പങ്കുവച്ച കാന്‍കോണ്‍ രാജ്യാന്തര സെമിനാറിന് സമാപനം. ഇന്ത്യന്‍ ഓങ്കോളജി സൊസൈറ്റിയും എം.വി.ആര്‍ കാന്‍സര്‍ സെന്ററും സംയുക്തമായാണ് കോഴിക്കോട് മൂന്നുദിവസത്തെ സെമിനാർ സംഘടിപ്പിച്ചത്. സമാപന യോഗത്തിൽ മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ മുഖ്യ പ്രഭാഷണം നടത്തി. കാന്‍സര്‍ ചികിത്സയ്ക്കായുള്ള ആധുനിക ആശയങ്ങള്‍ സംവദിക്കാനുള്ള വേദിയായി സെമിനാര്‍ മാറിയെന്ന് സംഘാടകർ വ്യക്തമാക്കി.