pm-avasyojana-03
  • പി.എം.ആവാസ് യോജന വഴി മൂന്നു കോടി വീടുകള്‍ വച്ചുനല്‍കും
  • കേന്ദ്ര വിഹിതമായി അ‍ടുത്ത 5 വര്‍ഷത്തേക്ക് 2.2 ലക്ഷം കോടി
  • നഗരഭവന പദ്ധതിക്ക് 10 ലക്ഷംകോടി, നഗരപുനര്‍വികസനം ലക്ഷ്യം

പ്രധാനമന്ത്രി ആവാസ് യോജന വഴി നഗരങ്ങളുടെ പുനര്‍വികസനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. നഗരങ്ങളിലെ ഇടത്തരക്കാര്‍ക്കും ദരിദ്രര്‍ക്കും പാര്‍പ്പിടമൊരുക്കുന്നതിനായി 10 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. നഗരങ്ങളില്‍ സാമ്പത്തികമായി ഞെരുങ്ങുന്ന ഒരുകോടി ജനങ്ങള്‍ക്ക് ഇതിന്‍റെപ്രയോജനം ലഭിക്കും. മൂന്ന് കോടി വീടുകള്‍ പി.എം. ആവാസ് യോജന അര്‍ബന്‍ 2.0 പ്രകാരം നിര്‍മിക്കും. നഗര ഭവന പദ്ധതിക്ക് കേന്ദ്രവിഹിതമായി 2.2 ലക്ഷം കോടി രൂപയും അനുവദിച്ചു. 

ENGLISH SUMMARY:

Nirmala Sitharaman announces PM-Awas Yojana Urban 2.0 for housing for all