RSS നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ചതോടെ ADGP എം.ആര്‍. അജിത് കുമാറിനെ മാറ്റാൻ സമ്മർദം ഏറുന്നു. CPI നിലപാട് കടുപ്പിച്ചതിന് പിന്നാലെ CPMനുള്ളിലും ആവശ്യം ശക്തമായി. RSS കൂടിക്കാഴ്ചയുടെ പേരിൽ E.P ജയരാജനെ LDF കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും അജിത് കുമാറിനെ സംരക്ഷിക്കുന്നത് സർക്കാരിനെയും പാർട്ടിയെയും പ്രതിക്കൂട്ടിലാക്കുമെന്നാണ് വാദം.
അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടക്കുമ്പോൾ അജിത് കുമാർ ക്രമസമാധാന ചുമതലയിൽ തുടരുന്നത് ശരിയല്ലന്ന നിലപാടിൽ DGP ഷെയ്ഖ് ദർവേഷ് സാഹിബ് ഉറച്ച് നിൽക്കുകയാണ്. ആദ്യം അജിത് കുമാറിന് സംരക്ഷണം ഒരുക്കിയ മുഖ്യമന്ത്രി ഇപ്പോൾ നിലപാട് വ്യക്തമാക്കിയിട്ടില്ല. RSS കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി മൗനം തുടരുകയാണ്.