നിര്‍മല സീതാരാമന്‍റെ ഏഴാം ബജറ്റില്‍ ആദായനികുതി ദായകര്‍ക്ക് നേട്ടം. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഉയര്‍ത്തി. 50,000 രൂപയില്‍ നിന്ന് 75,000 രൂപയാക്കിയാണ് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ വര്‍ധിപ്പിച്ചത്. ഫാമിലി പെന്‍ഷന്‍ ഡിഡക്ഷന്‍ 15000 രൂപയില്‍ നിന്ന് 25000 രൂപയായി ഉയര്‍ത്തി. രാജ്യത്തെ നാല് കോടി ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നേട്ടമെന്ന് ധനമന്ത്രി. ശമ്പളം വാങ്ങുന്നവര്‍ക്ക് 17,500 രൂപയുടെ വരെ നേട്ടമുണ്ടാകുമെന്ന് ധനമന്ത്രി. 4 കോടി ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നേട്ടമെന്നും നിര്‍മല സീതാരാമന്‍
പുതിയ ആദായനികുതി ഘടന അനുസരിച്ച് മൂന്നുലക്ഷം രൂപ വരെ നികുതിയില്ല. 3 മുതല്‍ 7 ലക്ഷം വരെ 5 ശതമാനം നികുതി, 7 മുതല്‍ 10 ലക്ഷം വരെ 10 ശതമാനം നികുതി,10 മുതല്‍ 12 ലക്ഷം വരെ 15 ശതമാനം നികുതി, 12 മുതല്‍ 15 ലക്ഷം വരെ 20 ശതമാനം നികുതി,15 ലക്ഷം മുതല്‍ വരുമാനമാനമുള്ളവര്‍ക്ക് 30 ശതമാനം നികുതി എന്നിങ്ങനെയാണ് പുതിയ സ്ലാബുകള്‍.