കേരളത്തിലെ പ്രമുഖ ഗ്രഹോപകരണ ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്‍റെ 78ാമത് ഷോറൂം മലപ്പുറം തിരുനാവായയിൽ പ്രവർത്തനം ആരംഭിച്ചു. തിരുനാവായ പഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് കെ.ടി.മുസ്തഫ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് പിട്ടാപ്പിള്ളിൽ ഷോറൂമിൽ മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. ലോകോത്തര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതും , മികച്ച സേവനവുമാണ് സ്ഥാപനത്തിന്റെ മുഖമുദ്രയെന്ന് പിട്ടാപ്പിള്ളിൽ ഏജൻസി മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ പറഞ്ഞു.