electronics-re-engineering-course-myg

TOPICS COVERED

നമ്മുടെ കീശ മുതല്‍ വീടുവരെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാഴുന്ന കാലത്ത് സ്മാര്‍ട്ട് ഫോണ്‍ മുതല്‍ ടിവി വരെയുള്ളവയുടെ സര്‍വീസിങില്‍ നിങ്ങള്‍ക്കും ജോലി നേടാം. മികച്ച അധ്യാപകരുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ആദ്യമായി ഹെക്സ്- റ്റോഗ്ൽ രീതിയില്‍ ലളിതമായി സ്മാര്‍ട്ട് ഫോണ്‍ റി–എന്‍‌ജിനീയറിങ് പഠിക്കാനുള്ള അവസരമാണ് മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അവതരിപ്പിക്കുന്നത്. 

 

മൈജിയുടെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് റി–എന്‍ജിനീയറിങ് കോഴ്സിലൂടെ സ്മാര്‍ട്ട് ടിവി, എസി, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, മൈക്രോവേവ് അവന്‍, ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പ്, ഓഡിയോ സിസ്റ്റം, അയേണ്‍ ബോക്സ്– സ്റ്റീമര്‍, ഫാന്‍, മിക്സര്‍ ഗ്രൈന്‍ഡര്‍ തുടങ്ങി എല്ലാ ഉപഭോക്തൃ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും സര്‍വീസിങും റിപ്പയറിങും പഠിപ്പിക്കാം.

പ്ലസ്ടു/ഡിഗ്രി/ഐടിഐ/ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. നൂറു ശതമാനം ജോലി ഉറപ്പും മൈജി വാഗ്ദാനം ചെയ്യുന്നു. മൈജിയുടെ തൊണ്ടയാട്, പെരിന്തല്‍മണ്ണ, കണ്ണൂര്‍ ബ്രാഞ്ചുകളിലെ കേന്ദ്ര സര്‍ക്കാറിന്‍റെ എസ്ടിഇഡി കൗണ്‍സില്‍ അംഗീകൃത ട്രെയിനിങ്ങ് സെന്‍ററുകളിലാണ് കോഴ്സുകള്‍ സംഘടിപ്പിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പലിശരഹിത വിദ്യാഭ്യാസ വായ്പാ സൗകര്യം, മികച്ച അധ്യാപകരുടെ കീഴില്‍ എട്ടുമാസത്തെ പരിശീലനം, മികച്ച ശമ്പളത്തോടെ വിദേശത്തടക്കം അവസരങ്ങള്‍, സ്മാര്‍ട് ക്ലാസ്റൂമുകളും ലാബുകളും എന്നിവയാണ് കോഴ്സിന്‍റെ മറ്റു പ്രത്യേകതകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.mygmit.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 7994333666 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

ENGLISH SUMMARY:

For the first time in India, MyG Institute of Technology presents an opportunity to learn smartphone re-engineering in a simple Hex-Toggle manner.