icl-fincorp

TOPICS COVERED

ഐ.സി.എ‍ല്‍. ഫിന്‍കോര്‍പ്പിന്റെ പുതിയ ഡയറക്ടര്‍മാരായി ഡോക്ടര്‍ രാജശ്രീ അജിത്തും ഡോക്ടര്‍ എം.എന്‍.ഗുണവര്‍ധനും ചുമതലയേറ്റു. രാജ്യത്തുടനീളം കൂടുതല്‍ ശാഖകള്‍ തുറക്കുകയാണെന്ന് ഐ.സി.എല്‍. ഫിന്‍കോര്‍പ് സി.എം.ഡി: കെ.ജി.അനില്‍കുമാര്‍ പറഞ്ഞു.

 

ഇരിങ്ങാലക്കുട ആസ്ഥാനമായ ഐ.സി.എല്‍ ധനകാര്യ സ്ഥാപനത്തിന് ഇതരസംസ്ഥാനങ്ങളിലും ശാഖകളുണ്ട്. പുതിയ ഡയറക്ടര്‍മാരായി രണ്ടു പേരാണ് ചുമതലയേറ്റത്. ഇതിലൊന്ന്, മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഡോക്ടര്‍ എം.എന്‍.ഗുണവര്‍ധനാണ്. ആലപ്പുഴ മുന്‍ കലക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കെ.ടി.‍ഡി.എഫ്.സി. എം.ഡിയായിരുന്നു രാജശ്രീ അജിത്ത് രണ്ടാമത്തെയാള്‍. ഒട്ടേറെ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുണ്ട്. 

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ഐ.സി.എല്‍ ബ്രാന്‍ഡ് അംബാസിഡറായി അവതരിപ്പിച്ചിരുന്നു. നടി സാമന്തയാണ് മറ്റൊരു താരം. ഐ.സി.എല്ലിന്റെ വിശ്വാസ്യത ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് സി.എം.ഡി: കെ.ജി.അനില്‍കുമാര്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഐ.സി.എല്ലിന്റെ പ്രവര്‍ത്തനമെന്ന് സി.ഇ.ഒ  ഉമ അനില്‍കുമാര്‍ പറഞ്ഞു.