blood

TOPICS COVERED

യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് ഓരോരുത്തരും. സ്വന്തം ബൈക്കില്‍ തൃശൂരില്‍ നിന്ന് നേപ്പാളിലേക്ക് ഒരു യാത്ര നടത്തിയാല്‍ എങ്ങനെയിരിക്കും. തൃശൂര്‍ മാള സ്വദേശിയായ അഖില്‍ വര്‍ഗീസ് ഇത്തരമൊരു യാത്ര നടത്തി.  

 

ബൈക്കിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതു മുതല്‍ ഹെല്‍മറ്റ് തെറിച്ച് പോയതു വരെ യാത്രയിലുടനീളം പലതരത്തിലുള്ള പരീക്ഷണങ്ങള്‍ അഖില്‍ വര്‍ഗീസ് നേരിട്ടു. രക്തദാന സന്ദേശമായിരുന്നു യാത്രയുടെ ലക്ഷ്യം. ഒരു വാഹനത്തിന് എത്തിച്ചേരാവുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഉംലിങ് ലാ പാസും കടന്നു. ജമ്മു കശ്മീരില്‍ മഞ്ഞു വീഴ്ച്ച ശക്തമായിരുന്നതിനാല്‍ യാത്ര ഇടയ്ക്ക് നിര്‍ത്തേണ്ടി വന്നു. രണ്ടു മാസം കാത്തിരുന്ന ശേഷമാണ് വീണ്ടും യാത്ര തുടങ്ങിയത്.

ENGLISH SUMMARY:

Bike ride from Thrissur to Nepal, the goal is blood donation message