ഹൃദ്രോഗികള്‍ക്കുള്ള ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. വടക്കന്‍ കേരളത്തിലെ ആദ്യത്തെ ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ മെട്രോമെഡില് വിജയകരമായി നടന്നു. കാലപ്പഴക്കം ചെന്ന ബ്ലോക്കുകള്ക്കുള്പ്പെടെ ഈ ചികില്‍സാ രീതി ഫലപ്രദമാണെന്നാണ് ആശുപത്രി അധികതര്‍ വിശദീകരിക്കുന്നത്. ചീഫ് കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ പി.പി. മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.