ധോവല്‍ ബുച്ചയെ സഹായിക്കാന്‍ നിയന്ത്രണങ്ങള്‍ മാറ്റിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ തെറ്റെന്ന് െസബി. കാലാകാലങ്ങളില്‍ നിയന്ത്രണങ്ങള്‍ മാറ്റാറുണ്ട്. ഇതിനായി കൂടിയാലോചനകള്‍ നടത്താറുണ്ടെന്നും സെബി. ഹിന്‍ഡന്‍ബര്‍ഗിന് കാരണംകാണിക്കല്‍ നോട്ടിസ് അയച്ചത് നിയമപ്രകാരമാണെന്നും സെബി അറിയിച്ചു. അതേസമയെ മാധബി ബുച്ച് രാജിവയ്ക്കാത്തത് എന്തെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ചെയര്‍പേഴ്സണ്‍ മാധബി ബുച്ചയ്ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലില്‍ ജെ.പി.സി. അന്വേഷണവും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.