ഇന്ത്യന്‍ നിര്‍മിത ആൻഡ്രോയ്ഡ് 14 QLED ഗൂഗിൾ ടി.വി പുറത്തിറക്കി ഇംപെക്സ്. ഓണത്തിന് മുന്നോടിയായി 65, 75 ഇഞ്ച് സെഗ്മെന്റുകളിൽ എത്തുന്ന ടി.വിയുടെ പ്രീ ബുക്കിങ് തുടങ്ങി. ഓണത്തോടനുബന്ധിച്ച് ക്യാഷ് ബാക്ക് അടക്കമുള്ള സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൊച്ചിയില്‍ നടന്ന ലോഞ്ചിങ് ചടങ്ങില്‍ ഇംപെക്സ് ഡയറക്ടര്‍ സി.ജുനൈദ്, നാഷണൽ സെയിൽസ് ഹെഡ് ജയേഷ് നമ്പ്യാർ, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഡിവിഷനല്‍ ഹെഡ് ഫൈറൂസ്, മാർക്കറ്റിങ് അസിസ്റ്റന്റ് വൈസ് പ്രസിഡൻറ് നിതിൻ നമ്പൂതിരി, അസോഷ്യേറ്റ് മാർക്കറ്റിങ് മാനേജർ നിശാന്ത് ഹബാഷ് തുടങ്ങിയവർ പങ്കെടുത്തു. പ്രീമിയം സെഗ്മെന്റ് ലക്ഷ്യമിട്ട് ക്വാണ്ടം ഡോട്ട് മിനി എൽഇഡി സീരീസും ഇംപെക്സ് പുറത്തിറക്കും.