ഇന്ത്യൻ ഓഹരി വിപണി നിക്ഷേപകരിൽ മറക്കാത്തൊരു പേരാണ് രാകേഷ് ജുൻജുൻവാല. 'ഇന്ത്യൻ ബിഗ്ബുൾ' എന്നും 'വരാൻ ബഫറ്റ് ഓഫ് ഇന്ത്യ' എന്നും അറിയപ്പെട്ടിരന്ന രാകേഷ് ജുൻജുൻവാലയുടെ ഓർമദിനമാണിന്ന്. 2022 ഓഗസ്റ്റ് 14 നാണ് ഹൃദയാഘാതത്തെ തുടർന്ന് 62 –ാം വയസിലാണ് ജുൻജുൻവാല അന്ത്യം. ട്രേഡറിൽ നിന്ന് തുടങ്ങി നിക്ഷേപകനായും സംരംഭകനുമായി മാറിയ ജീവിതമാണ് അദ്ദേഹത്തിൻറേത്. 5,000 രൂപയുടെതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിക്ഷേപം. ജൂൺ മാസത്തെ കണക്ക് പ്രകാരം 26 കമ്പനികളിലെ നിക്ഷേപത്തിൽ നിന്ന് 48,406 കോടി രൂപയാണ് ജുൻജുൻവാല കുടുംബത്തിന്റെ പോർട്ട്ഫോളിയോ മൂല്യം. ദീർഘകാല നിക്ഷേപത്തിന‍്റെ സൗന്ദര്യം അദ്ദേഹത്തിൻറെ പോർട്ട്ഫോളിയോയിൽ കാണാം. ആ വിജയത്തിന് അടിസ്ഥാനമായതാകട്ടെ ടൈറ്റൻ കമ്പനിയിലുള്ള അചഞ്ചലമായ വിശ്വാസവും.

ജുൻജുൻവാലയുടെ ടൈറ്റാൻ സ്നേഹം തുടങ്ങുന്നത് 20 വർഷങ്ങൾക്ക് മുൻപാണ്. 2002-2003 കാലത്ത് 30 രൂപ ശരാശരിയിലാണ് ജുൻജുൻവാല ടൈറ്റാൻ ഓഹരി വാങ്ങിയത്. അതിന് ശേഷം അദ്ദേഹം ടൈറ്റാൻ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്തു. ടൈറ്റനിൽ കണ്ണുമടച്ച് നിക്ഷേപിക്കുന്നത് ഒരു സാഹസമെന്ന് പലരും മുന്നറിയിപ്പ് നൽകിയെങ്കിലും ജുൻജുൻവാല ഉറച്ചു നിന്നു. ഇന്ന് 4.73 ലക്ഷം ഓഹരികളോടെ കമ്പനിയുടെ 5.34 ശതമാനം ഓഹരി ജുൻജുൻവാല കുടുംബത്തിനുണ്ട്. 

ദീർഘകാല നിക്ഷേപത്തിൽ വിശ്വാസമർപ്പിച്ച ജുൻജുൻവാലയുടെ പോർട്ട്ഫോളിയോയിലുള്ള ടൈറ്റാൻറെ ഇന്നത്തെ ഓഹരിയുടെ മൂല്യം 16,000 കോടി രൂപയോളമാണ്. 3,400 രൂപയ്ക്കടുത്താണ് ഓഹരി വ്യാപാരം നടക്കുന്നത്. മരണശേഷം ഭാര്യ രേഖ ജുൻജുൻവാലയും ഇരുവരുടെയും കമ്പനിയായാ റാറെ എന്റർപ്രൈസുമാണ് പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്നത്. 

വിവിധ മാധ്യമങ്ങളിലൂടെ  ജുൻജുൻവാല ഇടയ്ക്കിടെ നിക്ഷേപകരോട് സംസാരിച്ചിരുന്നു. 'ആസക്തി കൂടാതെ നിങ്ങൾ വിജയിക്കില്ല' എന്നതാണ് ജുൻജുൻവാലയുടെ ആപ്തവാക്യം. 'നിക്ഷേപിക്കുന്നതിന് മുൻപ്, കമ്പനിയുടെ വളരാനുള്ള ശേഷിയും 4-5 വർഷത്തിനിടെ  എത്ര ലാഭമുണ്ടാക്കാൻ കമ്പനിക്ക് സാധിക്കും എന്നതും  ശ്രദ്ധിക്കേണ്ടത്. ഒരുപാദത്തിൽ മാത്രം കമ്പനി വലിയ ലാഭമുണ്ടാക്കിയാൽ അതിൻറെ കാരണവും നിക്ഷേപകൻ അതിൻറെ അറിഞ്ഞിരിക്കണമെന്നാണ് ജുൻജുൻവാലയുടെ പക്ഷം.

ENGLISH SUMMARY:

Rakesh Jhunjhunwala start investing with Rs 5,000 and bought Titan shares at Rs 30