hilitemall

TOPICS COVERED

രാജ്യാന്തര ഷോപ്പിങ്  അനുഭവം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഹൈലൈറ്റ് മാള്‍   മലപ്പുറം നിലമ്പൂരിലുമെത്തുന്നു.  നിർമ്മാണ ഉദ്ഘാടനം സെപ്റ്റംബർ ഒന്നിന് രാവിലെ 10 മണിക്ക് നടക്കും. 8.65 ഏക്കറില്‍ 7.15 ലക്ഷം ചതുരശ്ര അടി വലുപ്പത്തിലുള്ള ഹൈലൈറ്റ് സെന്‍ററിൽ 45,000 ചതുരശ്രയടിയിൽ ഹൈപ്പർ മാർക്കറ്റ്, അഞ്ച് സ്ക്രീനുകളുമായി പലാക്‌സി സിനിമാസ്, 30,000 ചതുരശ്രയടിയിൽ വിശാലമായ എന്‍റര്‍ടെയ്ന്‍‌മെന്‍റ്  സോൺ, 1500 പേർക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാൾ തുടങ്ങിയവയാണ് പ്രത്യേകതകൾ. 850–തില്‍ അധികം വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും മാളിൽ ഒരുങ്ങുന്നുണ്ട്. മലപ്പുറത്ത് നടന്ന വാര്‍ത്താസമ്മേളനത്തിൽ ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് ബിൽഡേഴ്‌സ് സിഇഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് അർബൻ സിഇഒ മുഹമ്മദ് ഫവാസ്, ഗ്രൂപ്പ് ഡയറക്ട‌ർ നിമ സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു.

 
HiLITE Mall coming to Nilambur, Malappuram :