സ്വർണ്ണ വ്യാപാര രംഗത്തെ മുന്‍നിരക്കാരായ രാജകുമാരി ഗ്രൂപ്പിന്‍റെ പുതിയ സംരംഭത്തിന് നാളെ തുടക്കമാകും. കമോഡിറ്റി ട്രേഡിങ്ങിൽ ഏറ്റവും മൂല്യമുള്ള ബുള്ളിയൻ ട്രേഡിങ്ങാണ് ആരംഭിക്കുന്നത്. ക്വാളിറ്റി ബുള്ളിയൻ എല്‍.എല്‍.പി. എന്ന പേരില്‍ തിരുവനന്തപുരം ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലകസിലാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ബുള്ളിയൻ ട്രേഡിങ്ങ് ഉദ്ഘാടനം ജെം ആന്‍ഡ് ജുവല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ സായിയ്യാം മെഹ്റ നിര്‍വഹിക്കും.