അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഒരു കോടി രൂപ നല്‍കി എല്‍ഐസി ഗോള്‍ഡന്‍ ജൂബിലി ഫൗണ്ടേഷന്‍. മൂന്നു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള രോഗികള്‍ക്കാണ് ആനുകൂല്യം ലഭ്യമാകുക.പദ്ധതിയുടെ ഉദ്ഘാടനം എല്‍ഐസി ദക്ഷിണമേഖല സോണല്‍ മാനേജ്ര്‍ ജി.വെങ്കിട്ട രമണനും സുവര്‍ണ ജൂബിലി ഫൗണ്ടേഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ എസ്.കൃഷ്ണകുമാറും ചേര്‍ന്ന് നിര്‍വഹിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്നതിനൊപ്പം ആരോഗ്യമേഖലയിലും വിവിധ പദ്ധതികളില്‍ എല്‍ഐസി സുവര്‍ണ ജൂബിലി ഫൗണ്ടേഷന്‍ സഹായം നല്‍കുന്നു.