ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അര്‍ധ വാര്‍ഷിക പ്രവര്‍ത്തനഫലം പുറത്തുവിട്ടു. അര്‍ധ വാര്‍ഷിക ലാഭം 3.51 ശതമാനം വര്‍ധിച്ച് 18,082 കോടി രൂപയാണ് എല്‍.ഐ.സി നേടിയത്. വ്യക്തിഗത പോളിസികളുടെ എണ്ണം 13.77 ശതമാനം വര്‍ധിച്ച് 91.70 ലക്ഷം രൂപയായി. മൊത്തം പ്രീമിയം വരുമാനത്തില്‍ 13.56 ശതമാനം വര്‍ധനയാണുണ്ടായത്. പുതിയ റെഗുലേറ്ററി നിയമങ്ങള്‍ക്കനുസൃതമായി ഉല്‍പ്പന്നങ്ങളെ ഉപഭോക്താക്കള്‍, ഷെയര്‍ഹോള്‍ഡര്‍മാര്‍, വിവിധ മാര്‍ക്കറ്റിംങ് പങ്കാളികള്‍ എന്നിവരുടെ താല്‍പര്യങ്ങള്‍ പരിഗണിക്കുന്ന തരത്തില്‍ പുനര്‍രൂപകല്‍പ്പന ചെയ്തതായി എല്‍.ഐ.സി സി.ഇ.ഒയും എം.ഡിയുമായ സിദ്ധാര്‍ഥ മൊഹന്തി അറിയിച്ചു.