മൈജി ഫ്യൂച്ചര്‍ ഷോറൂം പട്ടാമ്പിയിലും പ്രവര്‍ത്തനം ആരംഭിച്ചു. സിനിമാതാരം ഹണി റോസ് ഉദ്ഘാടനം ചെയ്തു. മേലെ പട്ടാമ്പിയിലാണ് വിപുലമായ സൗകര്യങ്ങളോടെ പുതിയ ഷോറൂം പ്രവര്‍ത്തനം തുടങ്ങിയത്. മൊബൈല്‍ ഫോണില്‍ തുടങ്ങി ഇലക്ട്രോണിക്സ് ഉപകരണങ്ങളും ക്രോക്കറി സാധനങ്ങളും ഉള്‍പ്പെടെ വിപുലമായ ശേഖരമുണ്ട്. ഓണത്തോട് അനുബന്ധിച്ച് വിവിധ സമ്മാന പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ മണിക്കൂറിലും നല്‍കുന്ന സമ്മാനങ്ങള്‍ക്കൊപ്പം വിദേശയാത്രയ്ക്ക് ഉള്‍പ്പെടെ അവസരമുണ്ടാക്കുന്ന സമ്മാന ഘടനയാണുള്ളതെന്ന് ഭാരവാഹികള്‍ അറിയിച്ചു.