TOPICS COVERED

ഒളിമ്പിക് മെഡൽ ജേതാവ് പി.ആർ ശ്രീജേഷിന് സ്വീകരണമൊരുക്കി പിട്ടാപ്പിള്ളിൽ ഏജൻസിസ്. സീനിയർ പ്ലയേഴ്സ് അസോസിയേഷൻ ഹോക്കിയുടെയും ഹയറിന്റെയും സഹരണത്തോടെയായിരുന്നു സ്വീകരണം. മുതിർന്ന ഹോക്കി താരം റൂഫസ് ഡിസൂസ, ശ്രീജേഷിന്റെ പരിശീലകനായിരുന്ന രമേശ്‌ കോലപ്പ, കേരള ഹോക്കി മുൻ ക്യാപ്റ്റൻ എ.വസന്ത് ഷേണായി തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ മൂന്ന് ലക്ഷം രൂപയുടെ ചെക്ക് ശ്രീജേഷിന് പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിങ് ഡയറക്ടർ പീറ്റർ പോൾ  കൈമാറി. പിട്ടാപ്പിള്ളിൽ ഏജൻസീസ് സി.ഒ.ഒ കിരൺ വർഗീസ്, ജി.എം എ.ജെ.തങ്കച്ചൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു 

ENGLISH SUMMARY:

Pittappil Agencies hosted a reception for Olympic medalist PR Sreejesh