കൊല്ലത്ത് നാളെ മുതല്‍ ദേവ് ജോയ് ലാന്‍ഡ് അമ്യൂസ്മെന്റ് പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങും. കൊല്ലം മേയര്‍ ശ്രീമതി പ്രസന്ന ഏണസറ്റ് ഉദ്ഘാടനം ചെയ്യും. ദേവ് സ്നാക്സ് എം.ഡി. ഡോ. റോണക് ചടങ്ങിന്റെ അധ്യക്ഷത വഹിക്കും. എന്‍.കെ േപ്രമചന്ദ്രന്‍ എം.പി, എം.മുകേഷ് എം.എല്‍.എ എന്നിവരുള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് 14 മുതല്‍ 22–ാം തീയതി വരെ സിനിമ–ടെലിവിഷന്‍ രംഗത്തെ പ്രമുഖര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും.