യു.ജി.എസ് ഗ്രൂപ്പിന്റെ പുതിയ സംരംഭങ്ങളായ പാലാട്ട് റസിഡൻസ്, ഷെഫ് പാലാട്ട് റസ്റ്ററന്റ് എന്നിവ പാലക്കാട് മണ്ണാര്‍ക്കാട്ട് പ്രവർത്തനമാരംഭിച്ചു. യു.ജി.എസ് ഗ്രൂപ്പ് ബ്രാൻഡ് അംബാസിഡറായ സിനിമാ താരം ഭാവന ഉദ്ഘാടനം ചെയ്തു. യു.ജി.എസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അജിത്ത് പാലാട്ട്,
ജി.എം അഭിലാഷ് പാലാട്ട്, മണ്ണാര്‍ക്കാട് നഗരസഭ ചെയർമാൻ മുഹമ്മദ് ബഷീർ, വൈസ് ചെയര്‍പേഴ്സണ്‍ പ്രസീത തുടങ്ങിയവരും വിവിധ മേഖലയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.