zero-emission-boat

TOPICS COVERED

കൊച്ചി കടമക്കുടി ദ്വീപുകളിൽ ആദ്യത്തെ സീറോ എമിഷൻ സ്വകാര്യ ബോട്ട് ക്രൂയിസുമായി ട്രോപിക് ഗെറ്റവേസ് എൽഎൽപി. പരിസ്ഥിതി സൗഹൃദ ഇരട്ട എഞ്ചിൻ ഇലക്ട്രിക് ക്രൂയിസറില്‍ 12 സീറ്റുകളാണ് ഉള്ളത്.

"കടമക്കുടിയുടെ പാലം" എന്നറിയപ്പെടുന്ന 99 വയസ്സുള്ള ഓസുവിന്‍റെ പേരാണ് ബോട്ടിന് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി, "ലിവിങ് ഐലൻഡ്സ്" സംരംഭത്തിന് കീഴിൽ ട്രോപിക് ഗെറ്റവേസ് കടമക്കുടി ഗ്രാമവാസികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്.

 

18 വർഷത്തിലേറെ പരിചയമുള്ള ട്രാവൽ പ്രൊഫഷണലായ വിശാൽ കോശിയാണ് ട്രോപിക് ഗെറ്റവേസിന്‍റെ സ്ഥാപകനും സി.ഇ.ഒയും. 

ENGLISH SUMMARY:

Zero Emission Private Boat Cruise In Kadamakkudy