jain-university-n

TOPICS COVERED

വികസിത് ഭാരത് 2047ന്‍റെ ഭാഗമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച് നടപ്പാക്കുന്ന സംയുക്ത ഗവേഷണ പദ്ധതി കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയും കുസാറ്റും ചേര്‍ന്ന് നടപ്പിലാക്കും. കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് സമാനമായി മറ്റ് സ്ഥലങ്ങളിലും വാട്ടര്‍ മെട്രോ നടപ്പാക്കാന്‍ കഴിയുമോ എന്നതടക്കമാണ് ഗവേഷണത്തിന്‍റെ ഭാഗമാക്കുന്നത്. ഫിഷറീസ്, ഷിപ്പ്, ടെക്നേളജി എന്നീ വ്യത്യസ്ത മേഖലകളില്‍ വൈദഗ്ധ്യമുള്ള സംഘമാണ് പഠനം നടത്തുക. ജെയിന്‍ യൂണിവേഴസിറ്റി കൊച്ചി ക്യാംപസിലെ അസോഷ്യേറ്റ് പ്രഫസര്‍ ഡോ. ഗിരീഷ് എസ് പതിയാണ് ഗവേഷണത്തിന്‍റെ ഏകോപനം നിര്‍വഹിക്കുന്നത്. ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോ.സിമ്മി കുര്യന്‍, ഡോ. മോനു ജോണ്‍ എന്നിവരും കുസാറ്റില്‍ നിന്ന് മൂന്ന് പ്രഫസര്‍മാരുമാണ് ഗവേഷണ സംഘത്തിലുള്ളത്. 

 
ENGLISH SUMMARY:

A joint research project by Jain University and Cusat