തൃശൂര്‍ കയ്പമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുകൊന്ന് ആംബുലന്‍സില്‍ തള്ളി. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകശേഷം അപകടമാണെന്ന് വരുത്തി ആംബുലന്‍സ് വിളിച്ചു. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയെ പൊലീസ് തിരയുകയാണ്. ആംബുലന്‍സിന് പിന്നാലെ കാറിലെത്താമെന്ന് ഡ്രൈവറോട് പറഞ്ഞുവെങ്കിലും ഇവര്‍ മുങ്ങുകയായിരുന്നു. റൈസ് പുള്ളര്‍ തട്ടിപ്പില്‍ നഷ്ടപ്പെട്ട 10 ലക്ഷം രൂപ തിരികെ കിട്ടുന്നതിനായാണ് അരുണിനെയും സുഹൃത്ത് ശശാങ്കനെയും സംഘം മര്‍ദിച്ചത്.