TOPICS COVERED

സ്റ്റോക്ക് ബ്രോക്കിങ് പ്ലാറ്റ്ഫോമായ അപ്സ്റ്റോക്കിലെ ഓഹരി പങ്കാളിത്തം വിറ്റ് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എമിരിറ്റസ് രത്തൻ ടാറ്റ. കമ്പനിയുടെ ഓഹരി ബൈബാക്കിലൂടെയാണ് ടാറ്റയുടെ കയ്യിലുള്ള ഓഹരിയുടെ അഞ്ച് ശതമാനം തിരികെ വാങ്ങിയതെന്ന് ബ്രോക്കറേജ് അറിയിച്ചു. 2016 ൽ അപ്സ്റ്റോക്കിന്റെ 1.33 ശതമാനം ഓഹരികളാണ് രത്തൻ ടാറ്റ സ്വന്തമാക്കിയത്. 

Also Read: എണ്ണയ്ക്ക് തീപിടിച്ചു; വിപണിയിൽ ചോരപ്പുഴ; ഒഴുകിപോയത് 10 ലക്ഷം കോടി രൂപ

അപ്‌സ്റ്റോക്‌സിൻ്റെ നിലവിലെ 3.5 ബില്യൺ ഡോളർ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ, ടാറ്റയുടെ ഓഹരികൾക്ക് 23,000 ശതമാനത്തിൻറെ റിട്ടേൺ ലഭിച്ചതായാണ് കണക്കാക്കുന്നത്. അപ്സ്റ്റോക്കിൽ ബാക്കി 95 ശതമാനം ഓഹരികളും ടാറ്റ കൈവശം വയ്ക്കുന്നതായി കമ്പനി വ്യക്തമാക്കുന്നു. 2016 ൽ രണ്ടു ലക്ഷം ഡോളറിന്റെ നിക്ഷേപമാണ് രത്തൻ ടാറ്റ അപ്സ്റ്റോക്ക്സിൽ നിക്ഷേപിച്ചത്. നിലവിലിത് 46.5 മില്യൺ ഡോളറാണെന്നാണ് കണക്കാക്കുന്നത്. 

Also Read: നെഹ്റുവിന്‍റെ ആവശ്യ പ്രകാരം ടാറ്റ തുടങ്ങിയ ബ്രാൻഡ്; വളർത്തിയത് സ്വീഡിഷുകാരി

2009-ൽ രവികുമാർ, ശ്രീനി വിശ്വനാഥ്, സുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് സ്ഥാപിച്ച ആർകെഎസ്‌വി സെക്യൂരിറ്റീസിന് കീഴിലാണ് ഓൺലൈൻ ബ്രോക്കറേജ് സ്ഥാപനമായ അപ്‌സ്റ്റോക്‌. നിക്ഷേപ സ്ഥാപനമായ ​ടൈ​ഗർ ​ഗ്ലോബൽ, കലാരി ക്യാപ്പിറ്റൽ, നിക്ഷേപകരായ രത്തൻ ടാറ്റ, ശിഖർ ധവാൻ എന്നിവരും കമ്പനിയിൽ നിക്ഷേപകരാണ്. 2023 സാമ്പത്തിക വർഷത്തിൽ കമ്പനി 25 കോടി രൂപ ലാഭം രേഖപ്പെടുത്തിയിരുന്നു. മുൻവർഷത്തെ 445 കോടി നഷ്ടത്തെ മറികടന്നുള്ള പ്രകടനമായിരുന്നു ഇത്. വരുമാനം 44 ശതമാനത്തോളം ഉയർന്ന് 1000 കോടിയിലെത്തിയിരുന്നു. 

നിരവധി സ്റ്റാർട്ടപ്പുകളിൽ രത്തൻ ടാറ്റ നിക്ഷേപം നടത്തിയിട്ടുണ്ട്. ഒല, പേടിഎം, സ്നാപ്ഡീൽ, ലെൻസ്കാർട്ട്, അർബൻ ലാഡർ, അബ്ര തുടങ്ങിയ കമ്പനികൾ ഇക്കൂട്ടത്തിലുള്ളവയാണ്. 

ENGLISH SUMMARY:

Ratan Tata gained huge profit by selling shares in Upstox.