പ്രമുഖ ഐടി കമ്പനി UST ഗ്ലോബൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാരത്തണിൽ ആയിരങ്ങൾ പങ്കാളികളായി. കമ്പനിയുടെ 25 ആം വാർഷികത്തോട് അനുബന്ധിച്ചാണ് പ്രഥമ ട്രിവാൻഡ്രം മാരത്തൺ സംഘടിപ്പിച്ചത്. UST ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. യു എസ് ടി ക്യാംപസില്‍ നിന്ന് ആരംഭിച്ച മാരത്തൺ, നിശ്ചിത റൂട്ടുകളിലൂടെ സഞ്ചരിച്ച് യു എസ് ടി ക്യാംപസിലേക്ക് മടങ്ങിയതോടെ സമാപിച്ചു. പരിചയ സമ്പന്നരായ മാരത്തണർമാർക്ക് ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ; വേഗതയേറിയ ഓട്ടക്കാർക്കും പുതിയ ഓട്ടക്കാർക്കും 10 കിലോമീറ്റർ റൺ; 5 കിലോമീറ്റർ ഫൺ റൺ; നടത്തക്കാർക്കും, സാധാരണ ഓട്ടക്കാർക്കും 3 കിലോമീറ്റർ ഫാമിലി റൺ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മാരത്തൺ സംഘടിപ്പിച്ചത്. വിവിധ വിഭാഗങ്ങളിലായി ആകെ 22 ലക്ഷം രൂപയാണ് വിജയികൾ സമ്മാനമായി നേടിയത്.