വി.കെ.ജി അഡ്വർടൈസിങ്ങിന്റെ പുതിയ ഓഫീസ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. സിനിമ സംവിധായകൻ തനു ബാലക് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഒളിമ്പ്യൻ മനോജ്ലാൽ, സംവിധായകൻ വേണു ബി നായർ, വി.കെ.ജി അഡ്വർടൈസിങ്ങ് ഫൗണ്ടർ രഘുനന്ദൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വി.കെ.ജി ഡയറക്ടർമാരായ ബിജിത്തും ബിനോജും നന്ദി പ്രകാശിപ്പിച്ചു.