മണ്ണാർക്കാട് അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോണിന്‍റെ പാലോട് ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ നാല് വർഷത്തോളമായി പാലക്കാട്, മലപ്പുറം ജില്ലകളിൽ പ്രവർത്തിക്കുന്ന അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോണിന്‍റെ 15-ാമത് ബ്രാഞ്ച് ആണ് എൻ.ഷംസുദ്ദീന്‍ എംഎൽഎ ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ എം.ജി പട്ടേൽ, ദേശീയ അധ്യാപക അവാർഡ് ജേതാവ് ഫിറോസ് പുത്തനങ്ങാടി, മുണ്ടക്കൈ ദുരന്തനിവാരണത്തിൽ പങ്കാളിയായ ഫയർ ആന്‍റ് റെസ്ക്യൂ ഓഫിസർ കെ.രമേശ് തുടങ്ങിയവരെ ആദരിച്ചു. യുജിഎസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അജിത്ത് പാലാട്ട് , ബ്രാഞ്ച് മാനേജർ നിഖിൽ ജോൺ എന്നിവര്‍ പങ്കെടുത്തു.