ഗൗതം അദാനിക്കെതിരെ അമേരിക്കന്‍ കോടതി കേസെടുത്തതിനു പിന്നാലെ ഓഹരിവിപണിയില്‍ തകര്‍ന്നടിഞ്ഞ് അദാനി ഗ്രൂപ്പ് ഓഹരികള്‍. ഏതാനും മിനിറ്റുകള്‍ കൊണ്ട് അദാനി ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപകര്‍ക്ക് 12 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പത്തുമുതല്‍ ഇരുപത് ശതമാനം വരെയാണ് അദാനി ഓഹരികള്‍ ഇടിഞ്ഞത്.
Read Also: ഗൗതം അദാനിക്കെതിരെ യുഎസില്‍ കുറ്റപത്രം
അദാനി എന്റര്‍പ്രൈസസ്, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി ഗ്രീന്‍, അദാനി പോര്‍ട്ട് തുടങ്ങിയ ഓഹരികളുടെ വിലകള്‍ വ്യാപാരത്തിനിടെ 20 ശതമാനത്തോളം ഇടിഞ്ഞു. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി പവര്‍ തുടങ്ങിയ ഓഹരികളില്‍ പതിനഞ്ചു ശതമാനത്തോളം ഇടിവുണ്ടായി. അദാനി വില്‍മര്‍, അംബുജ സിമന്റ്സ് തുടങ്ങിയ മറ്റ് അദാനി ഗ്രൂപ്പ് ഓഹരികള്‍ പത്തുശതമാനത്തോളം ഇടിഞ്ഞു.
കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം അദാനി ഓഹരികളില്‍ ഒരുദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് ഇന്നത്തേത്. പല അദാനി ഓഹരികളും അതിന്റെ ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
2109 കോടി രൂപ സോളര്‍ പദ്ധതി കരാറുകള്‍ക്കായി ഇന്ത്യയില്‍ കോഴ നല്‍കിയെന്ന കുറ്റത്തിലാണ് ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കുറ്റപത്രം. കോഴ നല്‍കിയെന്ന വിവരം രാജ്യാന്തര നിക്ഷേപകരില്‍ നിന്ന് മറച്ചുവച്ചു. 1476 കോടി രൂപ നിക്ഷേപം സമാഹരിച്ചു. അനന്തരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴുപേര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.