അടിസ്ഥാന പലിശ നിരക്കില്‍ മാറ്റമില്ലതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയം. റീപ്പോ നിരക്ക് 11–ാം യോഗത്തിലും 6.50 ശതമാനമായി നിലനിര്‍ത്തിയ ആര്‍ബിഐ ക്യാഷ് റിസര്‍വ് റേഷ്യോ അര ശതമാനം കുറച്ച് നാലു ശതമാനമാക്കി. ഇതിനൊപ്പം സാധാരണക്കാരെ ബാധിക്കുന്ന നില മാറ്റങ്ങളും ആര്‍ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: പലിശനിരക്കിൽ മാറ്റമില്ല; റീപ്പോ നിരക്ക് 6.5 ശതമാനമായി തുടരും
റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതോടെ റിപ്പോ അടിസ്ഥാനാക്കിയുള്ള വായ്പ പലിശ നിരക്കുകളും ഉയര്‍ന്ന് തന്നെ തുടരും. അതായത്, ഭവന, വാഹന, വ്യക്തിഗത, വിദ്യാഭ്യാസ, കാർഷിക, സ്വര്‍ണ വായപകളുടെ പലിശനിരക്കും ഇഎംഐയും മാറ്റമില്ലാതെ തുടരും.
നിലവില്‍ അടച്ചുകൊണ്ടിരിക്കുന്ന ഉയർന്ന ഇഎംഐ രണ്ട് മാസത്തേക്ക് കൂടി തുടരേണ്ടി വരും. പണനയം തീരുമാനിക്കാനുള്ള റിസര്‍വ് ബാങ്കിന്‍റെ അടുത്ത യോഗം ഫെബ്രുവരിയിലാണ്.
Also Read: വീണ്ടും 56,000 ത്തിലേക്ക്; ചാഞ്ചാടി സ്വര്‍ണ വില; ഒരു പവന്‍ വാങ്ങാന്‍ എത്ര ചിലവാകും
ഈടില്ലാതെ ലഭിക്കുന്ന കാര്‍ഷിക വായ്പയുടെ പരിധി 1.60 ലക്ഷത്തില്‍ നിന്നും രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തും. 2019 തിലാണ് അവസാനമായി പരിധി പുതുക്കിയത്. ചെറുകിട കര്‍ഷകര്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കാനാണ് നടപടി. എല്ലാ ബാങ്കുകളുടെ കരുതൽ ധന അനുപാതം (സിആർആർ) 4.5 ശതമാനത്തിൽനിന്ന് നാലു ശതമാനമായി കുറച്ചു. ഇതോടെ ബാങ്കിംഗ് സിസ്റ്റത്തിലേക്ക് 1.16 ലക്ഷം കോടി രൂപ അധികമായി ലഭിക്കും. ഇതോടെ ബാങ്കുകള്‍ക്ക് കുറഞ്ഞ ചിലവില്‍ വായ്പ ലഭ്യമാക്കാന്‍ പണം ലഭിക്കും,
എമർജിംഗ് മാർക്കറ്റ് ഇക്കണോമികളിലേക്കുള്ള വിദേശ നിക്ഷേപത്തില്‍ ഒക്ടോബറിൽ ഇടിവ് രേഖപ്പെടുത്തി. 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഇതുവരെ 9.3 ബില്യൺ ഡോളറിന്‍റെ നെറ്റ് എഫ്പിഐ നിക്ഷേപം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ മൂലധന നിക്ഷേപം ആകർഷിക്കുന്നതിനായി, എഫ്‌സിഎൻആർ-ബി നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്താൻ ആർബിഐ തീരുമാനിച്ചു. എഫ്‌സിഎൻആർ നിക്ഷേപ നിരക്കിന്‍റെ പരിധി നാല് ശതമാനമാക്കി ഉയര്‍ത്തി.
അതേസമയം 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ജിഡിപി വളര്‍ച്ച പ്രവചനം റിസര്‍വ് ബാങ്ക് ചുരുക്കി. നേരത്തെ 7.20 ശതമാനം വളര്‍ച്ച പ്രവച്ചിരുന്നത് 6.60 ശതമാനമാക്കി. നടപ്പു സാമ്പത്തിക വര്‍ഷം 4.80 ശതമാനം പണപ്പെരുപ്പമാണ് ആര്‍ബിഐ കണക്കുകൂട്ടുന്നത്. നേരത്തെ 4.50 ശതമാനം പണപ്പെരുപ്പമാണ് ആര്‍ബിഐ പ്രവചിച്ചത്.