വന്‍ ഗൃഹോപകരണ–ഇലക്ട്രോണിക്–ഡിജിറ്റല്‍ ശേഖരവുമായി ഗോപു നന്ദിലത്ത് ജി–മാര്‍ട്ടിന്‍റെ 55–ാമത് ഹൈടെക് ഷോറൂം കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചംബരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ചെയര്‍മാന്‍ ഗോപു നന്തിലത്ത് ഷോറൂം ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ മുര്‍ഷിദ കൊങ്ങായി ആദ്യവില്‍പന നടത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട ഗൃഹോപകരണങ്ങള്‍ക്ക് 70 ശതമാനം വരെ ഡിസ്കൗണ്ടും പര്‍ച്ചേസ് ആന്‍റ് വിന്‍ ഓഫറിലൂടെ 5 എല്‍.ഇ.ഡി ടിവികളും നേടാനുള്ള അവസരമുണ്ട്. കൂടാതെ, നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്ക് ബംപര്‍ സമ്മാനമായ മെഴ്സിഡസ് ബെന്‍സ് കാറും 5 പേര്‍ക്ക് മാരുതി എക്സ്പ്രസോ കാറുകളും സമ്മാനമായി നല്‍കുമെന്ന് ഗോപു നന്തിലത്തും ഡയറക്ടര്‍ ഐശ്വര്യ നന്തിലത്തും പറഞ്ഞു.