യൂറോഗാര്‍ഡ് യുപിവിസി റെയിന്‍ വാട്ടര്‍ ഗട്ടറിന്‍റെ സപ്പോര്‍ട്ടിങ് ദി കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവിന്‍റെ ഭാഗമായി മികച്ച പത്ത് ഫാബ്രിക്കേറ്റേഴ്സിന് ആക്ടീവ സ്കൂട്ടറുകള്‍ സമ്മാനിച്ചു. യൂറോ ഗാര്‍ഡ് ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നടന്‍ മോഹന്‍ലാലാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കിയത്. ഫാബ്രിക്കേറ്റേഴ്സിനായുള്ള വെല്‍ഫെയര്‍ പദ്ധതി ഫാബ്രിക്കേറ്റര്‍മാരുടെ പ്രതിബദ്ധതയും കരകൗശല വൈദഗ്ധ്യവും അംഗീകരിക്കുന്നതിനുള്ള സംരംഭമാണെന്ന് യൂറോഗാര്‍ഡ് എംഡി എം.എം. പൗലോസ് പറഞ്ഞു. ചെയര്‍മാന്‍ മാത്യു ജോസഫ്, സിഇഒ എം.പി.ഷാര്‍വിന്‍, സിടിഒ പോള്‍ ടി.മാത്യു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.