പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ശീമാട്ടിയിലെ കൊച്ചി ഷോറൂമിൽ വിവാഹ വസ്ത്രങ്ങൾക്ക് മാത്രമായി വെഡിങ് മാറ്റേഴ്സ് എന്ന പേരിൽ പ്രത്യേക ശേഖരം. വരനും വധുവിനും ഉൾപ്പെടെ വിവാഹാഘോഷങ്ങൾക്കുള്ള എല്ലാവിധ വസ്ത്രങ്ങൾക്കും ആക്സസറീസിനും മാത്രമായി ആരംഭിച്ച എക്സ്ക്ലൂസീവ് ഫ്ലോർ ശീമാട്ടി സിഇഒ ,ബീന കണ്ണൻ ഉദ്ഘാടനം ചെയ്തു. കേരള, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, വെസ്റ്റേൺ, അറബിക് തുടങ്ങി വിവിധ തരത്തിലുള്ള ശേഖരങ്ങളാണ് വെഡിങ് മാറ്റേഴ്സിലുള്ളത്. ഉപഭോക്താക്കളുടെ അഭിരുചി മനസ്സിലാക്കി പുതുമകൾ കൊണ്ടുവരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ബീന കണ്ണൻ പറഞ്ഞു.